ദേവ് ഡി എന്ന ഹിന്ദി ചിത്രം കണ്ടിട്ടുള്ളവര്‍ അതിന്റെ ക്രെഡിറ്റ്‌സില്‍ പ്രശസ്ത സംവിധായകന്‍ ഡാന്നി ബോയിലിനു നന്ദി രേഖപ്പടുത്തിയത് കണ്ടിരിക്കും. മയക്കുമരുന്നുകള്‍ ഉപയോഗിക്കുന്ന ആളാണ് ദേവ് ഡി യിലെ കഥാനായകന്‍. എന്നാല്‍ മയക്കുമരുന്ന് ഉപയോഗിക്കുന്നത് തന്റെ സിനിമയില്‍ കാണിക്കാന്‍ അനുരാഗിനു താല്പര്യമില്ലാത്തതിനാല്‍ അത്തരം സീനുകള്‍ കൈകാര്യം ചെയ്യുന്നതിനെക്കുറിച്ച് നിര്‍ദ്ദേശങ്ങള്‍ ചോദിക്കാന്‍് അദ്ദേഹം ഡാന്നി ബോയിലിനെ സമീപിച്ചു . സ്ലം ഡോഗ് മില്യന്നൈരിന്റെ ചിത്രീകരണ സമയത്ത് തന്നെ ബോയിലുമായി അനുരാഗ് പരിചയത്തിലായിരുന്നു. ട്രെയിന്സ്പോട്ടിങ് എന്ന കള്‍ട്ട് സിനിമ സംവിധാനം ചെയ്ത ബോയില്‍ ഇക്കാര്യത്തില്‍ വേണ്ട നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്തു . മാത്രമല്ല ദേവ് ഡി ലണ്ടനില്‍ ചിത്രീകരണത്തിനുള്ള സൌകര്യങ്ങളും ചെയ്തു കൊടുത്തു . ഇത് പഴയ കഥയാണ് . ഇപ്പോഴത്തെ ഹോട്ട് ന്യൂസ്, ഡാനി ബോയില്‍ സിനിമ നിര്‍്മ്മിക്കുന്നു ,ആ സിനിമ അനുരാഗ് കശ്യപ് സംവിധാനം ചെയ്യുന്നു എന്നതാണ് . സുകേതു മെഹ്ത യുടെ 'മാക്സിമം സിറ്റി ' ആണ് ഇവര്‍ സിനിമ ആക്കാന്‍ പോകുന്നത് എന്നതാണ് റൂമര്‍ .
മുംബൈ നഗരത്തിന്റെ കഥയാണ് മാക്സിമം സിറ്റി . നഗരത്തിന്റെ അധോലോകങ്ങളിലേക്ക് ഇറങ്ങിച്ചെന്നു അവിടെ കാണുന്ന ജീവിതത്തിന്റെ നേര്‍്വിവരണം നടത്തുകയാണ് എഴുത്തുകാരന്‍ .ജീവിച്ചിരിക്കുന്ന കൊലയാളികളും , കൂട്ടികൊടുപ്പുകാരും വേശ്യകളും ഇതില്‍ വന്നു പോകുന്നു . കലാപങ്ങളില്‍ തങ്ങള്‍ ച്ചുട്ടുകൊന്നവരെ പറ്റി ,കലാപകാലത്ത് തങ്ങള്‍ ചെയ്ത ക്രൂരതകളെ പറ്റി എല്ലാം ശിവസേന പ്രവര്‍ത്തകര്‍ അടക്കമുളളവര്‍ ഈ പുസ്തകത്തില്‍ പശ്ചാത്താപലേശമന്യേ തുറന്നു പറയുന്നുണ്ട്. ഒരു പക്ഷെ ഈ നഗരത്തെ പറ്റി ഒരു എപിക് സിനിമ എടുക്കാന്‍ പറ്റിയ പുസ്തകം.
ഇന്ത്യയില്‍ ഇന്നുള്ള യുവ സംവിധായകരില്‍ ഏറ്റവും കഴിവുറ്റവരില്‍ ഒരാള്‍ എന്ന് നിസ്സംശയം അനുരാഗ് കശ്യപിനെ കുറിച്ചു പറയാം . പ്രശസ്തമായ ചിത്രങ്ങള്‍ പാംച്, ബ്ലാക്ക് ഫ്രൈഡേ , നോ സ്മോകിംഗ് ,ഗുലാല്‍ ദേവ് ഡി തുടങ്ങിയവ ആണ് . കൂടാതെ സത്യ , യുവ , ഗുരു എന്നിവ അടക്കം ധാരാളം ചിത്രങ്ങളില്‍ എഴുത്തുകാരനായും ജോലി ചെയ്തു . ലക്ക് ബൈ ചാന്‍സ് എന്ന സോയ അക്തര്‍ ചിത്രത്തില്‍ ഹോളിവുഡ് ചിത്രങ്ങള്‍ കോപ്പി അടിക്കാന്‍ നിര്‍ബന്ധിക്കപ്പെടുന്ന സിനിമാ രചയിതാവിന്റെ രസകരമായ കഥാപാത്രമായി അനുരാഗ് വേഷം ഇട്ടിട്ടുണ്ട് .
എന്തായാലും ഈ സിനിമയെ ക്കുറിച്ചുള്ള വാര്‍ത്തകള്‍ ചലച്ചിത്ര പ്രേമികളുടെ പ്രതീക്ഷകളെ വാനോളം ഉയര്‍ത്തുകയാണ് .


0 Response to "അനുരാഗ് കശ്യപും ഡാനി ബോയലും"