കഴിഞ്ഞ ആഴ്ച്ച ബ്രിട്ടനിലെ പത്രങ്ങളിലെയും വെബ്സൈറ്റുകളിലേയും ഒരു വലിയ വിഷയം കേരളത്തില്‍ കണ്ടെത്തിയ ഒരു തവള ആയിരുന്നു . കൂടെ കൂടെ നിറം മാറുന്ന ഒരു തവളയെ തിരുവനന്തപുരത്തിനു അടുത്ത് രജികുമാര്‍ എന്നൊരാള്‍ കണ്ടെത്തിയെന്നും അത്ഭുതകരമായ ഈ ദൃശ്യം കണ്ടു ജനങ്ങള്‍ തവളയെ ആരാധിക്കാന്‍ തുടങ്ങി എന്നുമാണു വാര്‍ത്ത .
ഈ വാര്‍ത്ത ആദ്യം വന്നത് ദി സണ്‍ എന്ന ബ്രിട്ടീഷ് ടാബ്ലോയിടില്‍ ആണ് . പിന്നീട് മറ്റു പത്രങ്ങളും വെബ്സൈറ്റുകളും ഇന്റര്‍നെറ്റ് ചര്‍്ച്ചാവേദികളും ഇതിനു പ്രചാരം കൊടുത്തു . ഇന്ത്യക്കാരെ പറ്റി വിദേശികള്‍ക്ക് ഉള്ള മുന്‍വിധികള്‍ വച്ച് കൊണ്ട് ചര്‍ച്ചകള്‍ മുന്നേറുകയാണ് . പല ഡിസ്കഷന്‍ സൈറ്റുകളിലും ഇന്ത്യക്കാരെയും ഹിന്ദു മതത്തില്‍ പെട്ടവരെയും അധിക്ഷേപിച്ചുള്ള അഭിപ്രായ പ്രകടനങ്ങള്‍ ധാരാളം വായിക്കാം .
എന്നാല്‍ രെജികുമാര്‍ ഇതെല്ലാം നിഷേധിക്കുന്നു . തവളയെ കണ്ടെത്തി എന്നത് സത്യമാണ് . അതിനെ ഒരു മാസം മുമ്പ് തന്നെ കേരളാ യൂനിവേര്‍്സിറ്റിയിലെ ശാസ്ത്രജ്ഞ്ര്ക്ക് കൈമാറുകയും ചെയ്തു. അല്ലാതെ ആരാധനയും മറ്റും ഉണ്ടായിട്ടില്ലെന്ന് രെജികുമാര്‍ ഉറപ്പിച്ചു പറയുന്നു
മാധ്യമങ്ങളുടെ ഒരു നുണക്കഥയായി മാത്രം ഇതിനെ തള്ളിക്കളയാന്‍ സാധിക്കില്ല . നിറം മാറുന്ന തവളയെ ഒന്ന് ഗൂഗിള്‍ ചെയ്താല്‍ നമ്മള്‍ വഴുതി വീഴുന്നത് നുണ പ്രചരണങ്ങളുടേയും അധിക്ഷേപങ്ങളുടേയും നൂറു കണ്ണികളിലേക്കാണു . ഇതര സംസ്കാരങ്ങളെ പുഛ്ചിക്കാനും പരിഹസിക്കാനുമുള്ള ത്വര വളരെ പ്രത്യക്ഷമാണ് ഇവിടെയെല്ലാം .
ഇന്ത്യക്കാരും ഇക്കാര്യത്തില്‍ മോശമാണെന്ന് പറയാന്‍ പറ്റുമോ ?.
0 Response to "തവളയും വംശീയവിദ്ദ്വേഷവും"