അടുത്തടുത്ത ദിവസങ്ങളിലാണ് ഭ്രമരവും (ബ്ലെസി) ന്യൂയോര്‍ക്കും (കബീര്‍ ഖാന്‍ ) കണ്ടത് . ഒരു തരത്തില്‍ പറഞ്ഞാല്‍ ഈ രണ്ടു സിനിമകളുടെയും പ്രധാന വിഷയം തന്നെ ഒന്നാണെന്ന് പറയാം . തെറ്റായ വ്യവസ്ഥിതി കാരണം ശിക്ഷിക്കപെട്ട രണ്ടു നിരപരാധികളുടെ തകര്‍ന്നു പോയ ജീവിതങ്ങള്‍് അവര്‍ തളിര്പ്പിക്കാന്‍ ശ്രമിക്കുമ്പോള്‍ പിന്നെയും തല്ലിതകര്‍ക്കപ്പെടുന്നു. രണ്ടു പേരും പ്രതികരിക്കുന്നത് ഏതാണ്ട് ഒരേ രീതിയിലാണ് . ക്ലൈമാക്സ് വ്യത്യസ്ഥമാണു എങ്കിലും .
രണ്ടു ചിത്രങ്ങളും കാണുമ്പോള്‍ തന്നെ ഈ കഥയുടെ അവസാനം എന്തായിരിക്കും എന്ന് ഊഹിക്കാന്‍ സാധിക്കും.അതോടെ ഒരു ത്രില്ലര്‍ എന്ന നിലയില്‍ അവയുടെ കഥ കഴിഞ്ഞു . അതേ സമയം ഒരു കഥയുടെ കയറ്റിറക്കങ്ങളും കഥാപാത്രങ്ങളുടെ പരിണാമങ്ങളും ആസ്വദിക്കുന്ന ഒരു പ്രേക്ഷകന് ഭ്രമരം ഇഷ്ടപ്പെടും . ഒരു രാഷ്ട്രീയ സിനിമയായി സ്വയം സ്ഥാപിക്കാന്‍ ശ്രമിക്കുന്ന ന്യൂ യോര്‍ക്ക് , പക്ഷെ ശക്തമായ ഒരു നിലപാട് എടുക്കുന്നതില്‍ പരാജയപ്പെടുന്നു . തീവ്രവാദത്തിനു ന്യായങ്ങള്‍ ഇല്ല എന്ന് ( ഇന്ത്യന്‍ മുസ്ലിം) എഫ് ബി ഐ ഓഫീസര്‍ പറയുന്നുണ്ടെങ്കിലും തന്‍റെ നിലപാട് വ്യക്തമാക്കുന്നതില്‍ സംവിധായകന് കാലിടറുന്നു .
ഒരേ സമയം ശാന്തമായിരിക്കുകയും , തിളച്ചു മറിയുകയും ചെയ്യുന്ന മനസ്സിന്നു ഉടമയായ ഭ്രമരത്തിലെ ശിവന്‍കുട്ടി യുടെ കഥാപാത്രം മോഹന്‍ ലാല്‍ മനോഹരമാക്കി. ജോണ്‍ എബ്രഹാം , കത്രീന കെയ്ഫ് , നീല്‍ നിതിന്‍ മുകേഷ് മൂന്നു പേരും അതീവ സൌന്ദര്യമുള്ളവര്‍ (അവരെ നോക്കി ഇരുന്നാല്‍ രണ്ടു മണിക്കൂര്‍ പോകുന്നത് അറിയില്ല ) പക്ഷെ മീടിയൊക്കര്‍് അഭിനേതാക്കള്‍ . അവരില്‍ നിന്നും കൂടുതല്‍ പ്രതീക്ഷിക്കുന്നത് തന്നെ അബദ്ധം .
ലാലണ്ണന്‍ ഒരു സംഭവമാ.പുള്ളിക്കാരന്‍റെ അഭിനയവുമായി ഒന്നിനെയും താരതമ്യപ്പെടുത്തല്ലേ.
മോശമാ:)