ഒരു സിനിമ ഏതൊക്കെ രീതിയില്‍ ഉണ്ടാക്കാം ? ഉദയനാണ് താരത്തിന്റെ ഹിന്ദി റീ മേയ്ക്ക്‌ ആയ ഷോര്‍ട്ട് കട്ട്‌ - ദ കോണ്‍ ഈസ്‌ ഓണ്‍ എന്നാ സിനിമ കണ്ടപ്പോള്‍ മനസ്സില്‍ വന്നതാണ് ഇത് . വര്‍ഷങ്ങള്‍ക്കു മുമ്പ് തിരുവനന്തപുരത്ത് വച്ചു തുടര്‍ച്ചയായി ദിവസങ്ങളില്‍ മൂന്നു സിനിമകള്‍ കണ്ടു . ശ്രീ വിശാഖില്‍ നിന്നും ദി പ്രൊഫഷണല്‍ (ഷീന്‍ റെനോ ) , എസ് എല്‍ കോമ്പ്ലെക്സില്‍ വച്ചു സൂര്യപാര്‍വെ (അര്‍ജുന്‍ ) മറ്റേതോ തിയെറ്റരില് നിന്നും ബിച്ചു (ബോബ്ബി ഡിയോള്‍ , റാണി മുഖേര്‍ജി ) എന്നിവ യാണ് കണ്ടത് . നിര്‍ഭാഗ്യവശാല്‍ മൂന്നു സിനിമയ്ക്കും ഒരേ കഥ ആയിരുന്നു . ദി പ്രൊഫഷണല്‍ എന്ന ഗംഭീരമായ സിനിമ തല്ലിപ്പൊളി സംവിധായകര്‍ തല്ലിപ്പൊളി അഭിനേതാക്കളെ വച്ചു എടുത്താല്‍ എങ്ങിനെ ഇരിക്കും എന്ന് മനസ്സിലാക്കാന്‍ പക്ഷെ സാധിച്ചു .

sc

സ്റ്റീവ് മാര്‍ടിനും എഡ്ഡി മര്‍ഫിയും അഭിനയിച്ച ബോ ഫിംഗര്‍ (1999) എന്ന ചിത്രത്തില്‍ നിന്നും" പ്രചോദനം " നേടിയിട്ടാണ് ഉദയനാണ് താരം ഉദയം കൊണ്ടത് എന്ന് എല്ലാവര്ക്കും അറിയാം . ആ ചിത്രത്തിന്റെ റീ മേയ്കുകള്‍ ആയ വെള്ളിത്തിരയും (തമിഴ് ) ഷോര്‍ട്ട് കട്ടും(ഹിന്ദി ) പിന്നീട് പുറത്തു വന്നു. സാധാരണ പോലെ എഡ്ഡി മര്‍ഫി ഇരട്ട വേഷത്തില്‍ വന്ന ബോഫിംഗര്‍ രസകരമായിരുന്നു. റോഷന്‍ അന്ഡ്രിയുസ് അത് മലയാളികരിച്ചപ്പോള്‍ ശ്രീനിവാസന്റെ തിരക്കഥയുടെയും പ്രകടനത്തിന്റെയും ഒപ്പം സംവിധാനത്തിന്റെയും ഗുണം കൊണ്ട് നല്ലൊരു സിനിമ ആയി . തമിഴില്‍ അധികം മാറ്റം വരുത്താതെ ആണ് ചിത്രീകരിച്ചത് . പ്രധാനമായും സൂപ്പര്‍ സ്റ്റാര്‍ കഥാപാത്രത്തിന്റെ രീതികളില്‍ ആണ് മാറ്റം വരുത്തിയതു . തമിഴില്‍ ഹാസ്യവും അല്പം കുറച്ചു .

 

ഹിന്ദിയില്‍ അനില്‍ കപൂറിനെ നായകനാക്കി റോഷന്‍ അന്ഡ്രിയുസ് ഈ സിനിമ സംവിധാനം ചെയ്യും എന്നാണ് കേട്ടിരുന്നത് . എന്നാല്‍ ഇപ്പോള്‍ അനില്‍ കപൂര്‍ നിര്‍മ്മിച്ചു നീരജ്‌ വോറ സംവിധായകനായി ആണ് ഈ പടം പുറത്ത് വന്നിരിക്കുന്നത്. പ്രിയദര്‍ശന്റെ സ്ഥിരം എഴുത്തുകാരനും കുറെ തല്ലിപ്പൊളി ചിത്രങ്ങളുടെ സംവിധായകനും ആയ നീരജ്‌ വോറ സിനിമ തരക്കേടില്ലാത്ത രീതിയില്‍ മോശമാക്കിയിട്ടുണ്ട് . കഴിവുള്ള അഭിനേതാക്കള്‍ എന്ന് 'പറയപ്പെടുന്ന' അക്ഷയ്‌ ഖന്നയും അര്‍ഷദ് വാര്സിയും നന്നായി ബോറടിപ്പിക്കുന്നും ഉണ്ട് . കഥ വളരെ ലളിതമാക്കി സ്ഥിരം ഹിന്ദി സിനിമയുടെ ഫോര്‍മാറ്റില്‍ ആക്കി കഥയുടെയും കഥാപാത്രങ്ങളുടെയും കരുത്ത്‌ മുഴുവന്‍ ചോര്‍ത്തി കളയുകയും ചെയ്തു .

0 Response to "ഷോര്‍ട്ട് കട്ട്‌ - ഒരു സിനിമയുടെ മൂന്നാം (നാലാം?) വരവ്"

Copyright 2009 - അപരന്‍ Designed by Gaganpreet Singh