ജനസംഖ്യ വളര്‍ച്ച കുറയ്ക്കാന്‍ ഗ്രാമങ്ങളുടെ വൈദ്യുതിവല്‍കരണം സഹായിക്കും എന്ന് ആരോഗ്യ കുടുംബ ക്ഷേമ മന്ത്രി ഗുലാം നബി ആസാദ്‌ പറയുന്നു. വൈദ്യുതി ഇല്ലാത്തപ്പോഴാണ് ജനസംഖ്യ വര്‍ദ്ധിപ്പിക്കല്‍ എന്ന പ്രവൃത്തി അധികം നടക്കുന്നതത്രേ. മാത്രമല്ല. വൈദ്യുതി വന്നാല്‍ ജനങ്ങള്‍ ടി വി കാണുകയും അതില്‍കൂടി നല്ല കാര്യങ്ങള്‍ മനസ്സിലാക്കുകയും ചെയ്യും . മന്ത്രിയുടെ ഓരോ തമാശ എന്നാണോ ? വാര്‍ത്ത ഇവിടെ

elec

മറ്റൊരു വശം നോക്കൂ .തൊണ്ണൂറുകളുടെ തുടക്കത്തില്‍ യു എസ്സില്‍ കുറ്റകൃത്യങ്ങളുടെ വളരെ നിരക്ക് ക്രമാതീതമായി താഴ്ന്നതിനെ കുറിച്ച് ഫ്രീകണോമിക്സ് എന്ന പുസ്തകത്തില്‍ വിവരിക്കുന്നുണ്ട് . മറ്റു നിരവധി കാരണങ്ങള്‍ ചൂണ്ടി കാണിക്കപ്പെട്ടിട്ടുണ്ട് എങ്കിലും 1973 ജനുവരിയില്‍ അമേരിക്കയൊട്ടാകെ ഗര്ഭച്ചിദ്രം നിയമവിധേയം ആക്കിയ സുപ്രീം കോടതിയുടെ വിധിയാണ് ഇത്തരമൊരു മാറ്റത്തിന് കാരണം എന്ന് ഗ്രന്ഥ കര്‍ത്താവ് സമര്‍്ഥിക്കുന്നു. . വിവാഹബന്ധത്തിനു പുറത്തോ അല്ലെങ്കില്‍ കുട്ടികള്‍ക്ക് വളരാന്‍ നല്ല സാഹചര്യം ലഭിക്കാന്‍ ഇടയില്ലാത്ത അവസരങ്ങളിലോ ആണ് അധികമായും ഗര്ഭച്ചിദ്രം നടക്കുന്നത് . ഇങ്ങനെ ജനിക്കുന്ന കുട്ടികള്‍ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടാന്‍ സാധ്യത ഉള്ള പരിതസ്ഥിതികളില്‍ വളരേണ്ടി വരുന്നു . ക്രിമിനലുകള്‍ ആവാന്‍ സാധ്യത ഉള്ള നിരവധി കുട്ടികള്‍ ഈ വിധി കാരണം ജനിക്കപ്പെടാതെ പോയി എന്നാണ് വാദം.

തിസീസ്‌ ഇവിടെ കിട്ടും

 

ഗവര്‍മെന്റിന്റെ നയങ്ങളും നിയമങ്ങളും സമൂഹത്തില്‍ ഉണ്ടാക്കുന്ന മാറ്റങ്ങള്‍ നേരിട്ടുള്ളതായിരിക്കണം എന്നില്ല . ചിലപ്പോള്‍ അതിന്റെ പ്രതിഫലനങ്ങള്‍ ഉണ്ടാകുന്നത് തലമുറകള്‍ക്ക് ശേഷം ആയിരിക്കും

2 Response to "വൈദ്യുതിയും ജനസംഖ്യയും തമ്മിലെന്ത് ?"

  1. Godwin Said,

    You are invited to be a part of the team that develops Nighantu.in the online dictionary for bloggers which consist of meanings of words in English, Malayalam, Tamil, Hindi and other local languages in India. You will be provided an unique link back to your blog to each words that you add in the dictionary. Read more at the following link
    http://www.nighantu.in/2009/07/attention-hindi-tamil-malayalam-telugu.html

     

  2. സത്യം. കേൾക്കുമ്പോൾ അലുവയും മീങ്കറിയും എന്നു തോന്നും. പക്ഷേ ഫലത്തിൽ രണ്ടുംതമ്മിൽ ബന്ധമുണ്ടു താനും

     

Copyright 2009 - അപരന്‍ Designed by Gaganpreet Singh