ഐജിയാസ് മെഹബുബ് ഖാന്‍ എന്നൊരു വിരുതന്‍ താന്‍ മഹാത്മാ ഗാന്ധിയുടെ ഉറ്റ സുഹൃത്ത് ആണ് എന്ന് വിശ്വസിപ്പിച്ചു കുറെ പേരുടെ ലക്ഷക്കണക്കിന് രൂപ പറ്റിച്ചതായി വാര്‍ത്ത . ഇദ്ദേഹം തന്റെ വാദത്തിനു തെളിവായി ടൈംസ് ഓഫ് ഇന്ത്യയില്‍ വന്ന വാര്‍ത്തയും ഇവര്‍ക്ക് കാണിച്ചു കൊടുത്തിരുന്നു .
1945 ജൂലൈ 12 എന്ന ഡേറ്റ് ആണ് ഇതില്‍ കാണുന്നത് . തന്റെ സ്വാതന്ത്ര്യ സമര ബന്ധം കാരണം തനിക്കു ധാരാളം സര്‍ക്കാര്‍ കോണ്ട്രാക്റ്റ്കള്‍ കിട്ടുമെന്ന് പറഞ്ഞു വിശ്വസിപ്പിച്ചാണ് മെഹബുബ് ഖാന്‍ പൈസ വാങ്ങിയത്. കൂടാതെ കാശു വാങ്ങിയതിനു തെളിവായി വേറെയും കുറെ കള്ള രേഖകള്‍ ഉണ്ടാക്കി അവര്‍ക്ക് കൊടുത്തിരുന്നു.
ചുള്ളന്റെ ചിത്രം താഴെ . 29 വയസ്സേ ആയിട്ടുള്ളൂ .
തട്ടിപ്പ് നല്ലതെന്ന് പറയാമോ ? :)
എന്തായാലും ആളു കൊള്ളാം. എന്തൊക്കെ തരം തട്ടിപ്പുകൾ..!