വാമനന് എന്ന തമിഴ് സിനിമയില്‍ നായകന് മണലില്‍ നിമിഷങ്ങള്‍ കൊണ്ട് ചിത്രങ്ങള്‍ മാറ്റി മാറ്റി വരച്ചു നായികയെ ഇംപ്രെസ് ചെയ്യുന്ന രംഗം ഉണ്ട് . വളരെ രസകരമായിരുന്നു ആ കലാ പ്രകടനം . അത് എവിടെ നിന്ന് വന്നു എന്ന് പിന്നീട് ആണ് മനസ്സിലായത്
ഉക്രൈനിലെ ഒരു ടി വി ഷോയില്‍ (ഉക്രൈന് ഗോട്ട് ടാലെന്റ്റ് ) എന്ന പ്രോഗ്രാമില്‍ വന്ന പ്രകടനം നോക്കൂ . മണലില്‍ വെറുതെ ചിത്രങ്ങള്‍ മാറ്റി വരക്കുകയല്ല കലാകാരി ചെയ്യുന്നത് . കാഴ്ച്ചക്കാരുടെ ഹൃദയത്തെ തൊടുന്ന ഒരു ചിത്രീകരണം ആണ് അവര്‍ നടത്തുന്നത് . രണ്ടാം ലോക മഹാ യുദ്ധത്തില്‍ ജെര്‍മനി ഉക്രയിനെ ആക്രമിക്കുന്നതാണ് വിഷയം . മണല്‍ തരികളില്‍ എഴുതിയും മായ്ച്ചും അവര്‍ ശാന്തിയും സമാധാനവും പുലര്‍ന്ന രാജ്യം എങ്ങനെ സംഘര്‍ഷത്തിലേക്ക് നീങ്ങുന്നു എന്ന് വിവരിക്കുന്നു
അവസാനം അവര്‍ എഴുതുന്നത് '' നീ ഇപ്പോഴും അരികിലുണ്ട് "എന്നാണ് .
ഇപ്പ വരാം, നോക്കട്ടെ