കമ്മ്യൂണിസ്റ്റ്‌ രാജ്യമായ ക്യൂബയില്‍ കരിഞ്ചന്ത വ്യാപാരം കാര്യമായി നടന്നിരുന്നത് തെരുവുകളില്‍ ആയിരുന്നു (ഇപ്പോഴും). കേട്ട് കേള്‍വി ആണ് പ്രധാന പരസ്യം . എന്നാല്‍ ഇപ്പോള്‍ രെവൊലികൊ .കോം എന്ന ഒരു വെബ്സൈറ്റ്‌ ഇതിന്റെ സ്ഥാനം ഏറ്റെടുത്തിരിക്കുന്നു . ഒരുവിധം എല്ലാ കച്ചവടങ്ങളും ഗവണ്മെന്റ് നിയന്ത്രണത്തില്‍ ആയ , ക്യൂബയില്‍ ഒരല്പം കാശു ഉണ്ടാക്കണമെങ്കില്‍ ഇത് തന്നെ ശരണം.

ക്രയ്ഗ് ലിസ്റ്റ് പോലെ സൌജന്യ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ നല്‍കുന്ന ഒരു വെബ്സൈറ്റ്‌ ആണ് ഇതും .ഈ വെബ്സൈറ്റില്‍ വില്പനയ്ക്ക് വെച്ചിരിക്കുന്ന പലതും നിയമവിധേയമോ അല്ലെങ്കില്‍ അധികാരികള്‍ ശ്രദ്ധിക്കാത്തതോ ആണെങ്കിലും തികച്ചും നിയമവിരുദ്ധമായ പലതും ഇവിടെ ലഭിക്കും. പ്രധാനപ്പെട്ട പരസ്യം ക്യൂബ വിടാനുള്ള സഹായം ചെയ്തു കൊടുക്കും എന്നുള്ളതാണ് . കള്ള വിവാഹം കഴിച്ചു ക്യൂബ വിടാനുള്ള വഴി ശരിയാക്കാം എന്ന രീതിയിലുള്ള പരസ്യങ്ങള്‍ ധാരാളം .

cuba

ക്യൂബയില്‍ 1960 നു മുമ്പുള്ള കാറുകള്‍ മാത്രമേ സ്വതന്ത്രമായി കൈമാറ്റം ചെയ്യാന്‍ പറ്റുകയുള്ളൂ. പുരാതന കാറുകളുടെ ധാരാളം പരസ്യങ്ങള്‍ രെവൊലികൊ .കോമില്‍ കാണാം. ഇത് കൂടാതെ മോശമല്ലാത്ത രീതിയില്‍ ലൈംഗിക വ്യാപാരവും ഇതില്‍ നടക്കുന്നു .

ഇന്റര്‍നെറ്റ്‌ വളരെ നിയന്ത്രണത്തില്‍ ഉള്ളതും വേഗം കുറഞ്ഞതുമായ ക്യൂബയില്‍ കമ്പ്യൂട്ടര്‍ ഉപകരണങ്ങള്‍ക്കും (നിയമവിരുദ്ധമായ ) ഇന്റര്‍നെറ്റ്‌ കണക്ഷനും നല്ല ആവശ്യക്കാര്‍ ആണ് . ഇന്റര്‍നെറ്റ്‌ ഉപഭോഗം വളരെ അധികം കുറവുള്ള ക്യൂബയില്‍ ഈ വെബ്‌സൈടിനു പ്രതിമാസം പതിനഞ്ച് ലക്ഷം സന്ദര്‍ശകര്‍ ഉണ്ട് എന്ന് ഉടമകള്‍ അവകാശപ്പെടുന്നു .

0 Response to "ക്യൂബാ മുകുന്ദന്‍ കേള്‍ക്കണ്ട !"

Copyright 2009 - അപരന്‍ Designed by Gaganpreet Singh