ഓം ശാന്തി ഓമില്‍ ഷാരുഖ്‌ ഖാന്റെ ക്വിക്ക് ഗണ്‍ മുരുഗന്‍ പ്രകടനം ഓര്‍മ്മയില്ലേ ? വര്‍ഷങ്ങള്‍ക്കു മുമ്പ് ചാനല്‍ വി യില്‍ വന്നിരുന്ന ക്വിക്ക് ഗണ്‍ മുരുഗന്‍ എന്ന സൌത്ത് ഇന്ത്യന്‍ കൌ ബോയ്‌ കഥാപാത്രം പ്രധാന താരമായ സിനിമ റിലീസ് ആഗസ്റ്റ്‌ 28 നു റിലീസ് ചെയ്യുന്നു. മുഖ്യമായും തമിഴ് തെലുങ്ക് സിനിമകളെ കളിയാക്കുന്ന രീതിയിലാണ് ഇത് എടുത്തിരിക്കുന്നത് . (വെസ്റ്റേണ്‍ സിനിമകളുടെ സ്പൂഫ് എന്നു പറയുന്നു ) ഫിലിം ഫെസ്ടിവലുകളില്‍ പൊതുവേ വളരെ നല്ല അഭിപ്രായം ആണ് ഈ ചിത്രം നേടി എടുത്തിരിക്കുന്നത് .

quickgunmurugan

കന്നഡ നടന്‍ രാജേന്ദ്ര പ്രസാദ്‌ , രംഭ , നാസര്‍ , റണ്‍വീര്‍ ഷേരോയ്, വിനയ്‌ പഥക്, സന്ധ്യ മൃദുല്‍ തുടങ്ങിയ കഴിവുള്ള അഭിനേതാക്കള്‍ ഈ ചിത്രത്തിലുണ്ട്. ഹിന്ദി , ഇംഗ്ലീഷ് , തമിഴ് , തെലുങ്ക് എന്നീ നാല് ഭാഷകളില്‍ റിലീസ് ചെയ്യാന്‍ ഉദ്ദേശിക്കുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ശശാങ്ക് ഘോഷ് ആണ് .

 

ട്രെയിലര്‍ താഴെ - കണ്ടാല്‍ ഇത് സ്പൂഫ് അല്ല ഒറിജിനല്‍ തമിഴ് സിനിമ പോലെ (ചില മലയാളം സിനിമകള്‍ പോലെയും ) എന്നേ തോന്നൂ .

 

               

ഒഫീഷ്യല്‍ വെബ്സൈറ്റ്‌


2 Response to "ക്വിക്ക് ഗണ്‍ മുരുഗന്‍ - ഇന്ത്യന്‍ ജെയിംസ്‌ ബോണ്ട്‌"

  1. ഇന്ത്യന്‍ ജെയിംസ്‌ ബോണ്ടിനെ പരിചയപ്പെടുത്തിയതിനു നന്ദി

     


Copyright 2009 - അപരന്‍ Designed by Gaganpreet Singh