ഭ്രമരത്തിന്റെ കഥ ബട്ടര്‍ഫ്ലൈ ഓണ്‍ എ വീല്‍ എന്ന ഹോളിവുഡ് സിനിമയുടെ മോഷണം ആണെന്ന് ഈയിടെ ഒരു ബ്ലോഗിലെ സിനിമാ വിമര്‍ശനത്തില്‍ വായിച്ചു . മാത്രമല്ല മറ്റു വായനക്കാര്‍ ഇത് ബ്ലോഗുകളില്‍ പ്രചരിപ്പിക്കുന്നതും കണ്ടു .
തിയേറ്റ്റുകളില്‍് റിലീസ് ചെയ്യാതെ നേരിട്ട് ടി വി യിലും ഡി വി ഡി യിലും റിലീസ് ചെയ്ത ചിത്രമാണ് ബട്ടര്‍ഫ്ലൈ ഓണ്‍ എ വീല്‍ അഥവാ ഷാട്ടേഡ്(2007). പിയേര്‍സ് ബ്രോസ്നന്‍ (പഴയ ജെയിംസ് ബോണ്ട് ), ജെരാള്‍്ഡ് ബട്ലര്‍ (300) എന്നിവര്‍ അഭിനയിച്ചിരിക്കുന്നു . ഒരു സാധാരണ തട്ടി കൊണ്ട് പോകല്‍ സിനിമയായി തുടങ്ങുന്ന ഈ സിനിമയുടെ ക്ലിമാക്സിലെ ട്വിസ്റ്റ് ആണ് ഇതിനെ വ്യത്യസ്തമാക്കുന്നത് . കാണാന്‍ താല്പര്യമുള്ളവര്‍ക്ക് വേണ്ടി സസ്പെന്‍സ് പൊളിക്കാതെ പറയാം - മറ്റൊരാള്‍ കാരണം താന്‍ അനുഭവിച്ച വേദനകള്‍ അല്‍പനേരമെങ്കിലും അയാളെ കൊണ്ട് അനുഭവിപ്പിക്ക്കാന്‍ ഒരാള്‍ ശ്രമിക്കുന്നതാണ് ഇതിന്റെ കഥ.അതാരാണ് എന്നുള്ളതാണു ഇതിന്റെ ക്ലൈമാക്സ്. കഴിഞ്ഞ മാര്‍ച്ചില്‍ ഈ സിനിമ സ്റ്റാര്‍ മൂവിസില്‍ വന്നിരുന്നു.
സമാധാനപരമായി മുന്നോട്ടു പോകുന്ന ഒരു കുടുംബത്തിലേക്ക് ഒരു അപരിചിതന്‍ വന്നു കയറുന്നതോടെ ഉണ്ടാവുന്ന താളം തെറ്റലുകള്‍ എന്ന ഒറ്റ വരി പിടിച്ചു ഇത് മോഷണം ആണ് എന്ന് പറയുന്നതിനെ അംഗീകരിക്കാന്‍ ആവില്ല . ആശയപരമായോ കഥാപരമായോ ഈ സിനിമകള്‍ തമ്മില്‍ യാതൊരു ബന്ധവും ഇല്ല. . പ്രചോദനം എന്ന് പറയാന്‍ പോലും കുറച്ചു ചിന്തിക്കേണ്ടി വരും. സീന്‍ ബൈ സീന്‍ മോഷണങ്ങള്‍ നടക്കുന്ന മലയാളം സിനിമയില്‍ ഇതിനെക്കേറി മോഷണം എന്നെങ്ങിനെ വിളിക്കും
ഭാവനയും കഴിവും തരിമ്പു പോലുമില്ലാത്ത സംവിധായകര്‍ അരങ്ങു വാഴുന്ന മലയാള സിനിമയില്‍ അല്പമെങ്കിലും വ്യത്യസ്തമായ സിനിമകള്‍ അവതരിപ്പിക്കുന്ന സംവിധായകനാണ് ബ്ലെസി. മലയാള സംവിധായകര്‍ തമിഴ് സിനിമ കണ്ടു പഠിച്ചു മലയാളം സിനിമ എടുക്കണം എന്ന് ചിന്തിക്കാത്ത കുറച്ചു സംവിധായകരില്‍ ഒരാളാണ് അദ്ദേഹം എന്ന് തോന്നുന്നു.
കുറേ പേട്ടു കാക്കകള്‍ പറഞ്ഞോണ്ടു നടക്കുന്നതിനൊക്കെ മറുപടി പറയാന്‍ വേറെ പണിയില്ലേ.