നേരിട്ട് വര്‍ഗീയത പറയുന്നതും വര്‍ഗീയത ഒളിപ്പിച്ചു വയ്ക്കുന്നതും വര്‍ഗീയതയ്ക്ക് എതിരെ വായ് നീളെ സംസാരിക്കുന്നതും എല്ലാം രാഷ്ട്രീയ പ്രവര്‍ത്തനം ആയി മാറിയിട്ടുള്ള കാലമാണ് . എല്ലാം വോട്ട് ബാങ്ക് രാഷ്ട്രീയം ആണ് എന്നുള്ളതാണു സത്യം . വര്‍ഗീയത പാടില്ലെന്ന് പറയുന്നവരുടെ എണ്ണം കുറഞ്ഞു വരുന്നു . നമ്മുടെ തിരഞ്ഞെടുപ്പ് വിശകലനങ്ങള്‍ എല്ലാം തന്നെ അന്വേഷിക്കുന്നത് ജാതി മതാധിഷ്ഠിത വോട്ടുകളുടെ നിലപാടുകളെ കുറിച്ചാണ് . ഇതിനു പാര്‍ട്ടി ഭേദമില്ല
സിനിമാ കഥാപാത്രങ്ങളുടെ ജാതിയും മതവും നോക്കി വിശകലനം നടത്തുന്ന ഒരു സമ്പ്രദായം കുറച്ചു കാലമായി കേരളത്തില്‍ നിലവിലുണ്ട്. മാധ്യമം വാരിക കുറച്ചുകാലം മുമ്പ് ഇത്തരം ലേഖനങ്ങള്‍ പരമ്പരയായി എന്ന വണ്ണം പ്രസിദ്ധീകരിച്ചിരുന്നു.സിനിമാ പ്രേക്ഷകര്‍ പോലും തിരിഞ്ഞു നോക്കാത്ത ഷാജി കൈലാസ് ചിത്രങ്ങള്‍ ആയിരുന്നു പ്രധാനമായും കീറി മുറിക്കപ്പെട്ടിരുന്നത്. അതിനും മുമ്പ് പ്രശസ്തരായ മലയാളി നോവലിസ്റ്റുകളില്‍ സ്ത്രീ വിരുദ്ധത ആരോപിച്ചു ധാരാളം ലേഖനങ്ങള്‍ മാതൃഭൂമി അടക്കമുള്ള വാരികകളില്‍ വന്നിട്ടുണ്ട് .
ജീ പീ രാമചന്ദ്രന്‍ എന്ന പ്രശസ്തനായ സിനിമാ വിമര്‍ശകന്‍ (നാഷണല്‍ അവാര്‍ഡ് വരെ കിട്ടിയിട്ടുണ്ട് ) തന്റെ ബ്ലോഗില്‍ പോസ്റ്റ് ചെയ്ത അപരരുടെ നരകങ്ങള്‍ എന്ന ലേഖനം ഇത്തരം രാഷ്ട്രീയ പ്രവര്‍ത്തനത്തിന് ഉദാഹരണമാണ് .ഇത് മാധ്യമം വാരികയിലും വന്നിട്ടുണ്ട് എന്ന് തോന്നുന്നു . ശത്രുക്കളെ ആദ്യം തിരഞ്ഞെടുക്കുകയും പിന്നീട് അവരുടെ കുറ്റകൃത്യങ്ങള്‍ക്ക് തെളിവുകള്‍ ഉണ്ടാക്കി എടുക്കുകയും ചെയ്യുന്ന ശൈലി. ഇങ്ങനെ യുള്ള തിരഞ്ഞെടുക്കപ്പെട്ട തെളിവുകള്‍ നിരത്തി യഥാര്‍ത്ഥ്യം മറച്ചു വയ്ക്കുന്ന രാഷ്ട്രീയ പ്രവര്‍ത്തനം ആണ് അദ്ദേഹം നടത്തുന്നത് ഇത് കൂടാതെ സത്യന്‍ അന്തിക്കാടിന്നോട് ശത്രുത വരാന്‍ കാരണം " സന്ദേശം " സിനിമാ ക്ക് അടുത്ത കാലത്തുണ്ടായ പ്രസക്തി ആവാന്‍ നല്ല സാധ്യത ഉണ്ട് .
അപരന്‍,
നമ്മുടെ നാട്ടില്‍ എന്തിനും ഏതിനും വര്‍ഗീയത കണ്ടെത്താല്‍ കുറച്ചാള്‍ക്കാര്‍ കരാര്‍ ഒപ്പിട്ടിട്ടുണ്ട്. അവരാണ് എന്താണ് വര്‍ഗീയത എന്നും മതേതരത്വം എന്നുമൊക്കെ തീരുമാനിക്കുന്നത്.. ദൈവം തംബുരാനെപ്പോലും തെറ്റിദ്ധരിപ്പിക്കുന്ന തരത്തില്‍ കഥകള്‍ പടച്ചുവിടുന്ന ഇക്കൂട്ടര്‍ സിനിമയില്‍ വര്‍ഗീയത കണ്ടുപിടിക്കുന്നതിനെ വലിയ കാര്യമായി എടുക്കേണ്ടതില്ല എന്നാണു എനിക്ക് തോന്നുന്നത്.. കാരണം മറ്റുള്ള പലതിനെയും അപേക്ഷിച്ച് ഇവ നിസ്സാരം മാത്രം!
ജനങ്ങളെ തമ്മില്‍ അടിപ്പിക്കാന്‍ എന്തൊക്കെ വഴികള്‍ ആരൊക്കെ തേടുന്നു എന്നോര്‍ക്കുമ്പോഴാണ് മടുത്തു പോകുന്നത്...