ചോദ്യം : ഗവര്‍ണര്‍ പ്രോസിക്യൂഷന് നടപടികള്‍ക്ക് അനുമതി നല്‍കിയെന്ന് .....
മറുപടി : കോണ്‍ഗ്രസ്സും
ഉമ്മന്‍ ചാണ്ടി യും
സി ബി ഐ യും
കോടതിയും
മാധ്യമങ്ങളും
വലിയൊരു വിഭാഗം ജനങ്ങളും
ഗവര്ണെറും
ചേര്‍ന്ന് നടത്തുന്ന ഒരു ഗൂഢാലോചന ആണ് ഇത് .
ചോദ്യം :പക്ഷെ എന്തുകൊണ്ട് കോടതിയില്‍ സത്യം തെളിയിച്ചു കൂടാ ...?
(അഥവാ, അരിയെത്ര ?)
മറുപടി : blah blah blah ..................................................... .................................................................
(അഥവാ പയറഞ്ഞാഴി )
ചോദ്യം : മുഖ്യമന്ത്രി പ്രോസിക്യൂഷന് നടപടികള്‍ വേണമെന്ന അഭിപ്രായം പ്രകടിപ്പിച്ചല്ലോ ?
മറുപടി : അങ്ങനെ ഒരു സംഗതി നടന്നിട്ടില്ല ...
പുതിയ വാര്‍ത്ത ചാനല്‍ സംസ്കാരം കൊണ്ടുള്ള ദോഷങ്ങള്‍ സ്ഥിരമായി കേള്‍ക്കാറുണ്ട് .പക്ഷെ , ഇത്തരം നേതാക്കളുടെ വാക്കുകള്‍ക്കു അപ്പുറം, സത്യം മനസ്സിലാക്കാനുള്ള അവസരം ഈ ചാനലുകള്‍ തരുന്നില്ലേ ..?
കട്ടവനും തിന്നവനും മിടുക്കന്!
കുതിര കേറാന്‍ നമ്മുടെ മുതുകും !
ജയ് ജനാധിപത്യം!
ഞാന്‍ കയ്യില്‍ വച്ചാല്‍ പടക്കം.......
ലവന് കയ്യില്‍ വച്ചാല്‍ ബോംബ്....
അത്രയെ ഉള്ളു കാര്യം
സാംസ്ക്കാരിക നായകന്മാര്ക്കും ന്യായാഥിപന്മാര്ക്കും അവരുടെ സംസ്ക്കാരവും ന്യായവും പ്രകടിപ്പിക്കുവാനുള്ള സമയം ടി വിക്കാര് കൊടുക്കുന്നുണ്ട്. നമ്മുടെ സംസ്ക്കാരവും ന്യായവും ലാവ്ലിന് എന്ന മാപിനി വെച്ച് അളക്കുമ്പോളുണ്ടാകുന്ന പ്രതിക്രിയാ വാതകം കാണാന്‍ എന്തൊരു ഭംഗി......?
അച്യുതാനന്ദന് ഇത് എങ്ങിനെ മനസ്സിലാകാനാണ്. 1996-ല്‍ പിണറായി എന്ന വത്സലശിഷ്യനെ കൊണ്ട് ചൂട് ചോറ് വാരിച്ചതും തിന്നതും അച്ചുവാണന്ന് മറ്റുള്ളവര്ക്കറിയില്ലങ്കിലും അച്ചു മറന്നിരിക്കില്ല.
@കടത്തുകാരന്
ലാവ്ലിന് എന്ത് കൊണ്ട് ഒരു മാപിനി ആവുന്നു എന്നത് പുതിയൊരു പോസ്റ്റിനു തന്നെ പറ്റിയ വിഷയമാണ് .
@നാട്ടുകാരന്,
@മാറുന്ന മലയാളി
@thanthonni
-അഭിപ്രായങ്ങള്‍ക്കു നന്ദി
അടുത്തൊരു മലയാളം ചാനല്‍ ദുബായില്‍ (അവര്‍ക്കുവേണ്ടി മാത്രം. നാളെയാണ് ഉദ്ഘാടനം) വരുന്നുണ്ട്. അതിലെങ്കിലും വല്ലതും വെളിച്ചം കാണുമോ എന്ന് കാത്തിരുന്ന് കാണാം.