ഇപ്പോഴൊക്കെ വൈകുന്നേരങ്ങളില്‍ സോണി പിക്സ് ചാനലില്‍ ഇടയ്ക്കിടയ്ക്ക് സ്ലം ഡോഗ് മില്ലിയന്നൈര്ന്റെ പരസ്യമാണ് . ഇപ്പോഴാണെങ്കില്‍ പയ്യന് അമിതാഭ് ബച്ചനെ കാണാന്‍ വേണ്ടി മലത്തിലേക്കു ചാടുന്ന രംഗമാണ് സ്ഥിരം കാണിക്കുന്നത് . അറിയാതെ ചാനല്‍ മാറ്റിപ്പോവും. എന്താണ് ചാനലിന്റെ ഉദ്ദേശ്യം എന്ന് അറിയില്ല . ആരെങ്കിലും കാണാന്‍ തീരുമാനിച്ചിട്ടുണ്ട് എങ്കില്‍ അവരെ പിന്തിരിപ്പിക്കാനാണോ ആവോ? (ജൂണ്‍ 28 ഞായറാഴ്ച രാത്രി 9 മണിക്ക് സ്ലം ഡോഗ് മില്ലിയന്നൈര് സോണി പിക്സ് ചാനലില്‍ വരുന്നുണ്ട് )
ഇതിന്റെ കൂടെയാണ് വേറൊരു കാര്യം ഓര്മ വരുന്നത് . ഡാന്നി ബോയിലിന്റെ ട്രെയിന്‍സ്പോട്ടിംഗ് എന്ന സിനിമയിലും ഇത് പോലൊരു രംഗം ഉണ്ട് . വീണു പോയ മയക്കുമരുന്ന് ഗുളിക എടുക്കാന്‍ വേണ്ടി ഭയങ്കരമായി വൃത്തികെട്ട ഒരു കക്കൂസിന്റെ ഉള്ളിലേക്ക് ചാടുന്ന സീന്‍ . അത് കണ്ടപ്പോള്‍ കുറച്ചു ബുദ്ധിമുട്ടിയെങ്കിലും ആ രംഗത്തില്‍ മുഴുവന്‍ ചോക്ലേറ്റ് ആണ് ഉപയോഗിച്ചത് എന്ന് പിന്നീട് വായിച്ചപ്പോള്‍ കുഴപ്പമില്ല എന്ന് തോന്നി . സ്ലം ഡോഗ് മില്ലിയന്നൈര്ലെ സീനില്‍ എന്താണാവോ ഉപയോഗിച്ചിട്ടുണ്ടാവുക?
ചോക്ലേറ്റാണെങ്കിലും ആ പടം കണ്ടിട്ട്....ഹ്്്്്
ഇതിലും ചോക്ലേറ്റ് തന്നെയാണ് ഉപയോഗിച്ചതെന്ന് ആ ബാല താരം ഒരു അഭിമുഖത്തില്‍ പറഞ്ഞത് വായിച്ചിരുന്നു
സാമ്പാറ് ചോറില്‍ ഒഴിച്ച് മിക്സിയിലടിച്ചതാണെന്നാണ് കേട്ടത്.
;-)
എന്നാലും...
സാമ്പാറ് ചോറില്‍ ഒഴിച്ച് മിക്സിയിലടിച്ചതാണെന്നാണ് കേട്ടത്.....എന്റമ്മോ..ചിരിച്ച് ചിരിച്ച് ഒരു വഴിയ്ക്കായിപ്പോയി
ഹ ഹാ ഹാാ
no... its peanut butter... (said by the director)