ഒന്ന് )
ഒരു കേന്ദ്രമന്ത്രി തന്നെ സ്വാധീനിക്കാന്‍ ശ്രമിച്ചു എന്ന് ചെന്നൈ ഹൈക്കോടതിയിലെ ജഡ്ജി ജസ്റ്റിസ് ആര്‍ രഘുപതി ആരോപിക്കുന്നു . എന്നാല്‍ മന്ത്രിയുടെ പേര് പറയാന്‍ ജസ്റ്റിസ് രഘുപതി തയ്യാറായില്ല . ഒരു മാര്‍ക്ക്‌ തിരുത്തല്‍ കേസിലെ ജാമ്യാപേക്ഷ പരിഗണിക്കുമ്പോള്‍ ആണത്രേ കേന്ദ്രമന്ത്രി ഇടപെട്ടത് .

അപ്ഡേറ്റ് :
കേന്ദ്ര മന്ത്രി രാജയ്ക്ക് പ്രതിയുമായി അടുത്ത ബന്ധം ഉണ്ടെന്നു വാര്‍ത്ത . ടി ആര്‍ ബാലുവിനെയും രാജയേയും മന്ത്രിമാര്‍ ആക്കുന്നതിലെ മന്‍മോഹന്‍ സിംഗിന്റെ വൈമനസ്യം കൊണ്ടാണ് കേന്ദ്ര മന്ത്രിസഭാ നിര്‍മാണം പോലും വൈകിയത്. രണ്ടു പേരെയും യൂണിയന്‍ മന്ത്രിമാരക്കാന്‍ കരുണാനിധി കുറെ കളിച്ചു . അവസാനം മൂന്നാം ഭാര്യയുടെ സ്വന്തം ആളായ രാജയെ .മന്ത്രി ആക്കാന്‍ പറ്റി. രാജ ജോലിയും തുടങ്ങി എന്നാണ് തോന്നുന്നത്

രണ്ടു )
ബാങ്ക് മാനേജരെ മുഖത്ത്‌ അടിച്ചതിന്റെ പേരില്‍ നാഗര്കുര്നൂലിലെ കോണ്‍ഗ്രസ്‌ എം പി മണ്ട ജഗന്നാഥിന്റെ പേരില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു . പട്ടിക ജാതി പട്ടിക വര്‍ഗക്കാരുടെ ലോണ്‍ വിതരണം വൈകിയതിന്റെ പേരിലാണ് താന്‍ അടിച്ചതെന്ന് എം പി പറയുന്നു . സോണിയ ഗാന്ധി വിശദീകരണം ചോദിച്ചിട്ടുണ്ട് എന്ന് വാര്‍ത്ത. എം പിയെ ശിക്ഷിച്ചില്ലെന്കില്‍് പ്രക്ഷോഭം നടത്തുമെന്ന് ബാങ്ക് എംപ്ലോയീസ്‌ യൂണിയന്‍ പ്രഖ്യാപിച്ചിട്ടുണ്ട്

വീഡിയോ


0 Response to "അധികാരം ദുഷിപ്പിക്കുന്നത്"

Copyright 2009 - അപരന്‍ Designed by Gaganpreet Singh