തന്റെ കയ്യില്‍ നശീകരണ ആയുധങ്ങള്‍ (Weapons Of Mass Destruction) ഉണ്ടെന്നു സദ്ദാം ഹുസൈന്‍ ഭാവിച്ചതിനു കാരണം ഇറാന് മുമ്പില്‍ ഇറാഖിന്റെ ആയുധശേഷി കുറച്ചു കാണിക്കാതിരിക്കാന്‍ ആയിരുന്നു എന്ന തിയറി പുറത്തു വന്നിരിക്കുന്നു . യൂ എന്‍ ഉദ്യോഗസ്ഥരെ തന്റെ ആയുധങ്ങള്‍ പരിശോധിക്കാന്‍ അനുവദിച്ചാല്‍ ഇറാഖിന്റെ ആയുധ ശേഷികുറവ് ലോകത്തിനു മുമ്പില്‍ തുറന്നു കാണിക്കപ്പെടുമെന്നു സദ്ദാം ഹുസൈന്‍ ഭയന്നു. പ്രത്യേകിച്ചും ഇറാന്‍ ഈ സത്യം അറിയരുതെന്ന് സദ്ദാം ആഗ്രഹിച്ചു എന്നാണ് പുതിയ തിയറി പറയുന്നത് .
സദ്ദാം ഹുസ്സൈനിനെ ചോദ്യം ചെയ്ത സംഘത്തിലുണ്ടായിരുന്ന ജോര്‍ജ് പിരോ എന്ന എഫ് ബി ഐ ഉദ്യോഗസ്ഥനാണ് ഒരു ടി വി പ്രോഗ്രാമില്‍ ഈ വിവരങ്ങള്‍ വെളിപ്പെടുത്തിയത് . വാര്‍ത്ത ഇവിടെ .
എന്നാല്‍ സദ്ദാം ഹുസൈന്‍ ഇത്തരം ഒരു മൊഴി നല്‍കിയതായി ജോര്‍ജ് പിരോ പോലും അവകാശപ്പെടുന്നില്ല . മുമ്പ് തന്നെ അമേരിക്കന്‍ ഭരണകൂടം പ്രചരിപ്പിച്ചിരുന്ന ഒരു തിയറി രണ്ടാമതും പൊടി തട്ടി എടുത്തിരിക്കുകയാണ് .മാത്രമല്ല ഇറാഖില്‍ മാരകശേഷിയുള്ള ആയുധങ്ങള്‍ ഇല്ലെന്നു ഇറാഖി ഭരണകൂടം വളരെ മുമ്പേ തന്നെ പറഞ്ഞിരുന്നു. അമേരിക്ക കാണിച്ച ഒരു മഹാ അബദ്ധമായ ഇറാഖ് അധിനിവേശത്തോട് ലോക ജനതയ്ക്കുള്ള നിലക്കാത്ത പ്രതിഷേധത്തെ തണുപ്പിക്കാന്‍ ചെയ്യുന്ന ഒരു തെറ്റിദ്ധാരണ പ്രചാരണം ആയിട്ടാണ് പലരും ഇത് കാണുന്നത്
ഏതായാലും ആ രാജ്യം ഇപ്പൊ നാമാവശേഷമായില്ലെ...
ആരാ ഇതിനൊക്കെ സമാധാനം പറയുന്നത്..?
കാലം തെളിയിക്കട്ടെ
കഥ നുണയോ ശരിയോ ആവട്ടെ
വേരുകൾ അറുത്തെറിയപ്പെട്ട
ഒരു ജനതയുടെ സ്വപ്നങ്ങൾ
ആരു തിരികെ നൽകും
as long as OIL in middle east there will be war there.. then its going to be all right.
yeaa.... I have a doubt.. if god created men. all men are equal.
1) why the Saudi govt is not sharing there money to (atleat) all muslims around the world..
2) why Vatican is not sharing money to christians?
yea... god collect money from every where.. not to distribute :)