അല്ലെങ്കില്‍ റോജര്‍ ഫെഡരര്‍്ക്കു സാധിച്ചത് ...
വാമനന്‍ എന്ന തമിഴ് സിനിമയില്‍ നായകന്‍ മണലില്‍ നിമിഷങ്ങള്‍ കൊണ്ട് ചിത്രങ്ങള്‍ മാറ്റി മാറ്റി വരച്ചു നായികയെ ഇംപ്രെസ് ചെയ്യുന്ന രംഗം ഉണ്ട് . വളരെ രസകരമായിരുന്നു ആ കലാ പ്രകടനം . അത് എവിടെ നിന്ന് വന്നു എന്ന് പിന്നീട് ആണ് മനസ്സിലായത്
ഉക്രൈനിലെ ഒരു ടി വി ഷോയില്‍ (ഉക്രൈന്‍ ഗോട്ട് ടാലെന്റ്റ് ) എന്ന പ്രോഗ്രാമില്‍ വന്ന പ്രകടനം നോക്കൂ . മണലില്‍ വെറുതെ ചിത്രങ്ങള്‍ മാറ്റി വരക്കുകയല്ല കലാകാരി ചെയ്യുന്നത് . കാഴ്ച്ചക്കാരുടെ ഹൃദയത്തെ തൊടുന്ന ഒരു ചിത്രീകരണം ആണ് അവര്‍ നടത്തുന്നത് . രണ്ടാം ലോക മഹാ യുദ്ധത്തില്‍ ജെര്‍മനി ഉക്രയിനെ ആക്രമിക്കുന്നതാണ് വിഷയം . മണല്‍ തരികളില്‍ എഴുതിയും മായ്ച്ചും അവര്‍ ശാന്തിയും സമാധാനവും പുലര്‍ന്ന രാജ്യം എങ്ങനെ സംഘര്‍ഷത്തിലേക്ക് നീങ്ങുന്നു എന്ന് വിവരിക്കുന്നു
അവസാനം അവര്‍ എഴുതുന്നത് '' നീ ഇപ്പോഴും അരികിലുണ്ട് "എന്നാണ് .
36,000 അടി ഉയരത്തില്‍ വച്ച് -56 ഡിഗ്രീ സെല്‍ഷിയസ് തണുപ്പില്‍ , ബലൂണില്‍ നിന്ന് എടുത്ത ചിത്രം
ഐജിയാസ് മെഹബുബ് ഖാന്‍ എന്നൊരു വിരുതന്‍ താന്‍ മഹാത്മാ ഗാന്ധിയുടെ ഉറ്റ സുഹൃത്ത് ആണ് എന്ന് വിശ്വസിപ്പിച്ചു കുറെ പേരുടെ ലക്ഷക്കണക്കിന് രൂപ പറ്റിച്ചതായി വാര്‍ത്ത . ഇദ്ദേഹം തന്റെ വാദത്തിനു തെളിവായി ടൈംസ് ഓഫ് ഇന്ത്യയില്‍ വന്ന വാര്‍ത്തയും ഇവര്‍ക്ക് കാണിച്ചു കൊടുത്തിരുന്നു .
1945 ജൂലൈ 12 എന്ന ഡേറ്റ് ആണ് ഇതില്‍ കാണുന്നത് . തന്റെ സ്വാതന്ത്ര്യ സമര ബന്ധം കാരണം തനിക്കു ധാരാളം സര്‍ക്കാര്‍ കോണ്ട്രാക്റ്റ്കള്‍ കിട്ടുമെന്ന് പറഞ്ഞു വിശ്വസിപ്പിച്ചാണ് മെഹബുബ് ഖാന്‍ പൈസ വാങ്ങിയത്. കൂടാതെ കാശു വാങ്ങിയതിനു തെളിവായി വേറെയും കുറെ കള്ള രേഖകള്‍ ഉണ്ടാക്കി അവര്‍ക്ക് കൊടുത്തിരുന്നു.
ചുള്ളന്റെ ചിത്രം താഴെ . 29 വയസ്സേ ആയിട്ടുള്ളൂ .
ഭ്രമരം
കച്ചവട സിനിമയുടെ കടുത്ത ആരാധകരെ പോലും വെറുപ്പിക്കുന്ന സൂപ്പര്‍ താരങ്ങളുടെ അടക്കമുള്ള മലയാളം സിനിമകള്‍ക്കിടയില്‍ നല്ല കഥയും നല്ല അഭിനയവും ഉള്ള , ഒരു വിധം നന്നായി എടുത്ത സിനിമ എന്ന നിലയില്‍ ഭ്രമരം അഭിനന്ദനം അര്‍ഹിക്കുന്നു.
ഈ പട്ടണത്തില്‍ ഭൂതം
ഇക്കാലത്തെ കുട്ടികളെ അണ്ടര്‍ എസ്ടിമൈറ്റ് ചെയ്ത് , അവര്‍ക്ക് മുപ്പതു കൊല്ലം മുമ്പുള്ള കഥയും സാങ്കേതിക വിദ്യയും മതി എന്ന് തീരുമാനിച്ച വിഡ്ഢിത്തം .
പുതിയ മുഖം
ഈ ചിത്രം അതെന്താണോ (വലിയ കഥയൊന്നും ആവശ്യമില്ലാത്ത ബി ഗ്രേഡ് അടിപ്പടം ) ആ രീതിയില്‍ നല്ലൊരു വിജയമാണ് .
നാടോടികള്‍ (ശശികുമാര്‍ , അനന്യ )
നന്നായി എടുത്ത ഒരു സിനിമ , അതിലുപരിയുള്ള ആഘോഷങ്ങള്‍ ഈ സിനിമ അര്‍ഹിക്കുന്നുണ്ടോ എന്ന് ചിന്തിക്കണം
സര്‍വം (ആര്യ , ത്രിഷ, ചക്രവര്‍ത്തി , ഇന്ദ്രജിത്ത് )
21 ഗ്രാമില്‍ (Alejandro González ) നിന്നും കടമെടുത്ത കഥയെങ്കിലും സംവിധായകന്റെ കൈപ്പിടിയില്‍ നില്‍ക്കുന്ന ഈ സിനിമ കുഴപ്പമില്ലാത്ത എന്ടെര്ടയിനെര്‍് ആണ് .
വാമനന്‍ (തമിഴ് - ജയ് , റഹ്മാന്‍ , ലക്ഷ്മി റായ്)
മറ്റൊരു ഹോളിവുഡ് സിനിമയില്‍ നിന്നും പ്രചോദനം കൊണ്ട (Following- Christopher Nolan) ഈ സിനിമയും മോശമല്ലാത്തൊരു സിനിമയാക്കാന്‍ സംവിധായകന് കഴിഞ്ഞിട്ടുണ്ട്
മുദ്ര (ഡാനിയല്‍ ബാലാജി , നിതിന്‍ സത്യ)
ഈ സിനിമ ഏത് സിനിമ കോപ്പി ചെയ്തതാണ് എന്ന് പറയാന്‍ പറ്റില്ലെങ്കിലും മുമ്പ് ധാരാളം കണ്ടിടുള്ള കഥയാണ് എന്ന് തീര്‍ച്ചയായും പറയാന്‍ സാധിക്കും
ടെര്മിനേറ്റര്‍് സാല്‍വേഷന്‍ (ക്രിസ്ടിയന്‍ ബൈല്‍)
പഴയ ടെര്മിനേറ്റര്‍് സിനിമകളെയും ഷ്വാര്സനെഗ്ഗെരിനെയും ഒക്കെ മറന്നു കണ്ടാല്‍ ഈ സിനിമ ഇഷ്ടപ്പെടും
ഏന്ചല്‍്സ് ആന്‍ഡ് ഡെമന്സ് (ടോം ഹാങ്ക് സ്)
ഡാവിഞ്ചി കോഡ് വായിച്ചതും കണ്ടതും ഇഷ്ടപെട്ടതും പണ്ടേതോ കാലത്ത് ആയിരുന്നു എന്ന് തോന്നി പ്പോയി .
വാച്ച് മെന്‍
സൂപ്പര്‍ ഹീറോ കളുടെ കഥ പറയുന്ന ചിത്രം വളരെ ആസ്വാദ്യകരമാണ് .
ഡൂപ്ലിസിറ്റി (ജൂലിയ റോബെര്‍ട്സ് , ക്ലൈവ് ഓവന്‍ )
കോര്‍പ്പറേറ്റ് ചാരന്മാരുടെ കഥ പറയുന്ന ഈ ത്രില്ലെരിന്റെ ക്ലൈമാക്സ് ഒഴികെ എല്ലാം ഇഷ്ടപ്പെട്ടു .
ബട്ടര്‍ ഫ്ലൈ ഓണ്‍ വീല്‍സ് (പിയേര്‍സ് ബ്രോസ്നന്‍, ജെരാള്ഡ് ബട്ലെര്)
ഷോര്‍ട്ട് കട്ട് ( ഹിന്ദി - അക്ഷയ് ഖന്ന , അര്‍ഷാദ് വാര്‍സി , അമൃത അറോറ)
ഉദയനാണ് താരത്തിന്റെ ഹിന്ദി പതിപ്പ് കാണുമ്പോള്‍ ഇത്രയും മോശമായ അവസ്ഥയിലും മലയാളം സിനിമയെ ഓര്‍ത്തു സന്തോഷം തോന്നി
ഭ്രമരത്തിന്റെ കഥ ബട്ടര്‍ഫ്ലൈ ഓണ്‍ എ വീല്‍ എന്ന ഹോളിവുഡ് സിനിമയുടെ മോഷണം ആണെന്ന് ഈയിടെ ഒരു ബ്ലോഗിലെ സിനിമാ വിമര്‍ശനത്തില്‍ വായിച്ചു . മാത്രമല്ല മറ്റു വായനക്കാര്‍ ഇത് ബ്ലോഗുകളില്‍ പ്രചരിപ്പിക്കുന്നതും കണ്ടു .
തിയേറ്റ്റുകളില്‍് റിലീസ് ചെയ്യാതെ നേരിട്ട് ടി വി യിലും ഡി വി ഡി യിലും റിലീസ് ചെയ്ത ചിത്രമാണ് ബട്ടര്‍ഫ്ലൈ ഓണ്‍ എ വീല്‍ അഥവാ ഷാട്ടേഡ്(2007). പിയേര്‍സ് ബ്രോസ്നന്‍ (പഴയ ജെയിംസ് ബോണ്ട് ), ജെരാള്‍്ഡ് ബട്ലര്‍ (300) എന്നിവര്‍ അഭിനയിച്ചിരിക്കുന്നു . ഒരു സാധാരണ തട്ടി കൊണ്ട് പോകല്‍ സിനിമയായി തുടങ്ങുന്ന ഈ സിനിമയുടെ ക്ലിമാക്സിലെ ട്വിസ്റ്റ് ആണ് ഇതിനെ വ്യത്യസ്തമാക്കുന്നത് . കാണാന്‍ താല്പര്യമുള്ളവര്‍ക്ക് വേണ്ടി സസ്പെന്‍സ് പൊളിക്കാതെ പറയാം - മറ്റൊരാള്‍ കാരണം താന്‍ അനുഭവിച്ച വേദനകള്‍ അല്‍പനേരമെങ്കിലും അയാളെ കൊണ്ട് അനുഭവിപ്പിക്ക്കാന്‍ ഒരാള്‍ ശ്രമിക്കുന്നതാണ് ഇതിന്റെ കഥ.അതാരാണ് എന്നുള്ളതാണു ഇതിന്റെ ക്ലൈമാക്സ്. കഴിഞ്ഞ മാര്‍ച്ചില്‍ ഈ സിനിമ സ്റ്റാര്‍ മൂവിസില്‍ വന്നിരുന്നു.
സമാധാനപരമായി മുന്നോട്ടു പോകുന്ന ഒരു കുടുംബത്തിലേക്ക് ഒരു അപരിചിതന്‍ വന്നു കയറുന്നതോടെ ഉണ്ടാവുന്ന താളം തെറ്റലുകള്‍ എന്ന ഒറ്റ വരി പിടിച്ചു ഇത് മോഷണം ആണ് എന്ന് പറയുന്നതിനെ അംഗീകരിക്കാന്‍ ആവില്ല . ആശയപരമായോ കഥാപരമായോ ഈ സിനിമകള്‍ തമ്മില്‍ യാതൊരു ബന്ധവും ഇല്ല. . പ്രചോദനം എന്ന് പറയാന്‍ പോലും കുറച്ചു ചിന്തിക്കേണ്ടി വരും. സീന്‍ ബൈ സീന്‍ മോഷണങ്ങള്‍ നടക്കുന്ന മലയാളം സിനിമയില്‍ ഇതിനെക്കേറി മോഷണം എന്നെങ്ങിനെ വിളിക്കും
ഭാവനയും കഴിവും തരിമ്പു പോലുമില്ലാത്ത സംവിധായകര്‍ അരങ്ങു വാഴുന്ന മലയാള സിനിമയില്‍ അല്പമെങ്കിലും വ്യത്യസ്തമായ സിനിമകള്‍ അവതരിപ്പിക്കുന്ന സംവിധായകനാണ് ബ്ലെസി. മലയാള സംവിധായകര്‍ തമിഴ് സിനിമ കണ്ടു പഠിച്ചു മലയാളം സിനിമ എടുക്കണം എന്ന് ചിന്തിക്കാത്ത കുറച്ചു സംവിധായകരില്‍ ഒരാളാണ് അദ്ദേഹം എന്ന് തോന്നുന്നു.
ഓം ശാന്തി ഓമില്‍ ഷാരുഖ് ഖാന്റെ ക്വിക്ക് ഗണ്‍ മുരുഗന്‍ പ്രകടനം ഓര്‍മ്മയില്ലേ ? വര്‍ഷങ്ങള്‍ക്കു മുമ്പ് ചാനല്‍ വി യില്‍ വന്നിരുന്ന ക്വിക്ക് ഗണ്‍ മുരുഗന്‍ എന്ന സൌത്ത് ഇന്ത്യന്‍ കൌ ബോയ് കഥാപാത്രം പ്രധാന താരമായ സിനിമ റിലീസ് ആഗസ്റ്റ് 28 നു റിലീസ് ചെയ്യുന്നു. മുഖ്യമായും തമിഴ് തെലുങ്ക് സിനിമകളെ കളിയാക്കുന്ന രീതിയിലാണ് ഇത് എടുത്തിരിക്കുന്നത് . (വെസ്റ്റേണ്‍ സിനിമകളുടെ സ്പൂഫ് എന്നു പറയുന്നു ) ഫിലിം ഫെസ്ടിവലുകളില്‍ പൊതുവേ വളരെ നല്ല അഭിപ്രായം ആണ് ഈ ചിത്രം നേടി എടുത്തിരിക്കുന്നത് .
കന്നഡ നടന്‍ രാജേന്ദ്ര പ്രസാദ് , രംഭ , നാസര്‍ , റണ്‍വീര്‍ ഷേരോയ്, വിനയ് പഥക്, സന്ധ്യ മൃദുല്‍ തുടങ്ങിയ കഴിവുള്ള അഭിനേതാക്കള്‍ ഈ ചിത്രത്തിലുണ്ട്. ഹിന്ദി , ഇംഗ്ലീഷ് , തമിഴ് , തെലുങ്ക് എന്നീ നാല് ഭാഷകളില്‍ റിലീസ് ചെയ്യാന്‍ ഉദ്ദേശിക്കുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ശശാങ്ക് ഘോഷ് ആണ് .
ട്രെയിലര്‍ താഴെ - കണ്ടാല്‍ ഇത് സ്പൂഫ് അല്ല ഒറിജിനല്‍ തമിഴ് സിനിമ പോലെ (ചില മലയാളം സിനിമകള്‍ പോലെയും ) എന്നേ തോന്നൂ .
കമ്മ്യൂണിസ്റ്റ് രാജ്യമായ ക്യൂബയില്‍ കരിഞ്ചന്ത വ്യാപാരം കാര്യമായി നടന്നിരുന്നത് തെരുവുകളില്‍ ആയിരുന്നു (ഇപ്പോഴും). കേട്ട് കേള്‍വി ആണ് പ്രധാന പരസ്യം . എന്നാല്‍ ഇപ്പോള്‍ രെവൊലികൊ .കോം എന്ന ഒരു വെബ്സൈറ്റ് ഇതിന്റെ സ്ഥാനം ഏറ്റെടുത്തിരിക്കുന്നു . ഒരുവിധം എല്ലാ കച്ചവടങ്ങളും ഗവണ്മെന്റ് നിയന്ത്രണത്തില്‍ ആയ , ക്യൂബയില്‍ ഒരല്പം കാശു ഉണ്ടാക്കണമെങ്കില്‍ ഇത് തന്നെ ശരണം.
ക്രയ്ഗ് ലിസ്റ്റ് പോലെ സൌജന്യ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ നല്‍കുന്ന ഒരു വെബ്സൈറ്റ് ആണ് ഇതും .ഈ വെബ്സൈറ്റില്‍ വില്പനയ്ക്ക് വെച്ചിരിക്കുന്ന പലതും നിയമവിധേയമോ അല്ലെങ്കില്‍ അധികാരികള്‍ ശ്രദ്ധിക്കാത്തതോ ആണെങ്കിലും തികച്ചും നിയമവിരുദ്ധമായ പലതും ഇവിടെ ലഭിക്കും. പ്രധാനപ്പെട്ട പരസ്യം ക്യൂബ വിടാനുള്ള സഹായം ചെയ്തു കൊടുക്കും എന്നുള്ളതാണ് . കള്ള വിവാഹം കഴിച്ചു ക്യൂബ വിടാനുള്ള വഴി ശരിയാക്കാം എന്ന രീതിയിലുള്ള പരസ്യങ്ങള്‍ ധാരാളം .
ക്യൂബയില്‍ 1960 നു മുമ്പുള്ള കാറുകള്‍ മാത്രമേ സ്വതന്ത്രമായി കൈമാറ്റം ചെയ്യാന്‍ പറ്റുകയുള്ളൂ. പുരാതന കാറുകളുടെ ധാരാളം പരസ്യങ്ങള്‍ രെവൊലികൊ .കോമില്‍ കാണാം. ഇത് കൂടാതെ മോശമല്ലാത്ത രീതിയില്‍ ലൈംഗിക വ്യാപാരവും ഇതില്‍ നടക്കുന്നു .
ഇന്റര്‍നെറ്റ് വളരെ നിയന്ത്രണത്തില്‍ ഉള്ളതും വേഗം കുറഞ്ഞതുമായ ക്യൂബയില്‍ കമ്പ്യൂട്ടര്‍ ഉപകരണങ്ങള്‍ക്കും (നിയമവിരുദ്ധമായ ) ഇന്റര്‍നെറ്റ് കണക്ഷനും നല്ല ആവശ്യക്കാര്‍ ആണ് . ഇന്റര്‍നെറ്റ് ഉപഭോഗം വളരെ അധികം കുറവുള്ള ക്യൂബയില്‍ ഈ വെബ്‌സൈടിനു പ്രതിമാസം പതിനഞ്ച് ലക്ഷം സന്ദര്‍ശകര്‍ ഉണ്ട് എന്ന് ഉടമകള്‍ അവകാശപ്പെടുന്നു .